Mumbai Jaalakam / മുംബൈ ജാലകം
Mumbai Jaalakam / മുംബൈ ജാലകം

Mumbai Jaalakam / മുംബൈ ജാലകം

  • Mumbai Jaalakam Lakkam 46-March 21-2021
  • Price : Free
  • Mumbai Jaalakam
  • Issues 75
  • Language - Malayalam
  • Published weekly
This is an e-magazine. Download App & Read offline on any device.

എന്താണ് കിഫ്ബി? കിഫ്ബിയെക്കുറിച്ച് നിറംപിടിപ്പിച്ച അപവാദ കഥകളാണ് ചില സാമ്പത്തിക വിദഗ്ദര്‍ എന്നവകാശപ്പെടുന്നവര്‍പോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പറഞ്ഞുപരത്തുന്നത്. കിഫ്ബിയെക്കുറിച്ച്, പക്ഷം പിടിക്കാതെ ചില വസ്തുതകള്‍ നിരത്തുകയാണ് ഈ ലക്കത്തിന്റെ മുഖ ലേഖനത്തില്‍ *ഡോ. വേണുഗോപാല്‍*. അതോടൊപ്പം കേരള രാഷ്ട്രീയത്തില്‍ അവഗണിക്കപ്പെടുന്ന വനിതാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളിലേയ്ക്ക് അദ്ദേഹത്തിന്റെ എഡിറ്റോറിയല്‍ ലേഖനം സഞ്ചരിക്കുന്നു.

പ്രത്യേകം പറയട്ടെ എല്ലാ ലക്കങ്ങളിലും പ്രസിദ്ധീകരിക്കുന്ന *മനോജ് മുണ്ടയാട്ടിന്റെ* കാര്‍ട്ടൂണ്‍ ഇതിനോടകംതന്നെ മുംബൈ ജാലകം വായനക്കാരുടെ ശീലത്തിന്റെ ഭാഗമായിക്കഴിഞ്ഞു. രാഷ്ട്രീയ കപടനാടകങ്ങളെ അദ്ദേഹം കണക്കിനു പരിഹസിക്കുന്നു. അതോടൊപ്പം *ശ്രീ കണക്കൂര്‍ സുരേഷ് കുമാറിന്റെ* രാഹുകാലം എന്ന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ പരമ്പര കൊള്ളേണ്ടിത്തുകൊള്ളുന്നുണ്ട് എന്നു നമുക്കുറപ്പിക്കാം. 

നാളിതുവരെ വായിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു ലേഖനമാണ് *മാനസിയുടെ* ഈ ലക്കം എഴുത്തോളം പക്തിയില്‍. ബേടിയ ഗോത്രത്തിലെ അഭിസാരികമാര്‍ ആധുനിക കാലത്തിന്റെ മൂല്യബോധങ്ങളെ പ്രകോപിപ്പിക്കുന്നു.

*ആര്‍.കെ. മാരൂരിന്റെ* മഹാരാഷ്ട്രയിലെ തടവറകളെക്കുറിച്ചുള്ള ലേഖന പരമ്പര അതിന്റെ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. കഴിഞ്ഞ ലക്കത്തിലേതുപോലെ ഈ ലക്കവും വളരെ തീക്ഷ്ണമായ അനുഭവങ്ങള്‍കൊണ്ട് സമ്പന്നമാണ്.

*ഡോ. ഹരികുമാറിന്റെ* ശാസ്ത്രലേഖനം കൊറോണ എന്ന വിഷാണുവിനെക്കുറിച്ചുള്ള ഗഹനമായ വസ്തുതകളെ ലളിതമായി അവതരിപ്പിക്കുന്നു.

 

മുംബൈ മലയാളികളുടെ മുഖപത്രം