പ്രിയപ്പെട്ടവരെ,
ജനാധിപത്യ സംവിധാനത്തിലെ നീതിന്യായ സംവിധാനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും സഞ്ചരിക്കുന്നത് ശരിയായ വഴിയിലൂടെയാണോ.... ഓരോ പൗരനേയും സന്ദേഹിയാക്കുന്ന സംഭവ വികാസങ്ങളാണ് നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. കര്‍ഷക സമരത്തിലുണ്ടായിരിക്കുന്ന സുപ്രിം കോടതി ഇടപെടലുകളെ സമ്രഗ്രമായി വിശദികരിക്കുന്ന എം.ജി. അരുണിന്റെ പ്രൗഢമായ ലീഡ് സ്റ്റോറിയാണ് ഇത്തവണത്തെ ജാലകത്തിന്റെ മുഖക്കുറി. കര്‍ഷകര്‍ നയമജ്ഞാനമില്ലാത്തവരും 'അണ്‍പഠ'കാളായവരുമാണെന്നാണൊ ഭരണകൂടം കരുതുന്നത്? തീര്‍ച്ചയായും, അതുകൊണ്ടാണല്ലൊ അവരെ ആരോ തെറ്റീദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഭരണ സിരാകേന്ദ്രത്തിലിരുന്ന പലരും പ്രസ്ഥാവനയിറക്കുന്നത്. ഒരു സന്ദേഹവുമില്ലാതെ ജാലകം എഡിറ്റോറിയല്‍ ഇത്തരം സാമാന്യയുക്തിയെ വെല്ലുവിളിക്കുന്ന പലതിനോടും അതിശക്തമായി പ്രതികരിക്കുന്നു; ഡോ. വേണുഗോപാല്‍ എഴുതിയ എഡിറ്റോറില്‍ വായിക്കാം നാലാം പേജില്‍.
അടുത്ത ലക്കം മുതല്‍ ഇന്ത്യന്‍ ജയിലിനകത്തെ ആരുമറിയാത്ത സംഭ്രമ ജനകമായ രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. ആര്‍.കെ. മാരൂര്‍ എഴുതിയ 'കുറ്റകൃത്യങ്ങള്‍ ഉറങ്ങുന്ന തടവുമുറികള്‍' എന്ന ലേഖന പരമ്പര ആരംഭിക്കുകയാണ്. ജയില്‍ അധികൃതരുമായും ജയില്‍പ്പുള്ളികളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ നിന്നാണ് ഇങ്ങിനെയൊരു ലേഖനം ജനിക്കുന്നതെന്ന് ആര്‍. കെ. മാരൂര്‍ ജാലകത്തിനോട് പറഞ്ഞു.
മാനസിയുടെ ജനപ്രിയ കോളം എഴുത്തോളവും, മിനിപ്രസാദിന്റെ കാണാപ്പുറങ്ങളും ഇത്തവണ ജാലകത്തെ സമ്പന്നമാക്കുന്നു.
ഓരോ ലക്കം കഴിയുമ്പോഴും വായനക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് നിഷ ഗില്‍ബര്‍ട്ടിന്റെ ബാല്‍ക്കണിയും ജാലകത്തിന് അലങ്കാരമാകുന്നു.
-മലയാള ചലച്ചിത്രഗാന ശാഖയുടെ അനുഗ്രഹമാണ് എം. ജയചന്ദ്രന്‍. ഏറ്റവും അവസാനം അദ്ദേഹം മലയാളത്തിനു നല്‍കിയ 'വാതിക്കലെ വെള്ളരിപ്രവ്...' മലയാളിയുടെ ജീവിതംമൊത്തം പറന്നുനടക്കും, ഉറപ്പ്!. എം. ജയചന്ദ്രന്റെ സംഗീത സപര്യയെക്കുറിച്ചാണ് സുരേന്ദ്രബാബുവിന്റെ മനോഹരമായ ലേഖനം. വായിക്കാം 13 ാം പേജില്‍.
-ജാബി അമ്പലത്തിന്റെ കഥ, ഉണ്ണി വാര്യത്ത്, കെ.വി.എസ്. നെല്ലുവായ്, രമ പിഷാരടി, കരുണാകരന്‍ പുളുക്കുനാട്ട് തുടങ്ങിയവരുടെ കവിതകളും ജീവ വാര്‍ത്തയും ജാലകത്തിന്റെ കനമേറ്റുന്നു.
വായിക്കുക... എഴുതുക...
സസ്‌നേഹം
മുംബൈ ജാലകം പ്രവര്‍ത്തകര്‍
മുംബൈ മലയാളികളുടെ മുഖപത്രം