🧡പ്രിയപ്പെട്ട വായനക്കാരേ,🧡
മുംബൈ ജാലകത്തിന്റെ 117 ാം ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു🌹.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പോലീസിനേയും അന്വേഷണ ഏജന്‍സികളേയും ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരേയും പത്രപ്രവര്‍ത്തകരേയും, മനുഷ്യാവകാശ പ്രവര്‍ത്തകരേയുമൊക്കെ വേട്ടയാടുന്ന രീതി നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല☹️. ഇത്തരം അധികാര ദുര്‍വ്വിനിയോഗവും രാഷ്ട്രീയമായ അധാര്‍മ്മികതയും ജനാധിപത്യ വിരുദ്ധതയും ഈ രാജ്യത്ത് അനുദിനും നടന്നുകൊണ്ടിരിക്കുന്നുണ്ട്😥. ഓരോ ദിവസവും പത്രമെടുത്തു നോക്കിയാല്‍ ഈ അനീതിയുടെ അസ്വസ്ഥജനകമായ വാര്‍ത്തകള്‍ യഥേഷ്ടം ലഭ്യമാണ്😡. ഇടതു വലതു വ്യത്യാസമില്ലാതെ വ്യക്ത്യാരാധനയും, സ്വേച്ഛാധികാര പ്രമത്തതയുമൊക്കെ അധികാര കേന്ദ്രങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. മുംബൈ ജാലകം ഈ ദുഷിപ്പുകള്‍ക്കെതിരെ നിര്‍ഭയം പ്രതികരിച്ചുകൊണ്ടേയിരിക്കും. നീതിന്യായ സംവിധാനങ്ങളെ ദുരൂപയോഗം ചെയ്യുന്ന ഭരണകൂട ഭീകരതയെക്കുറിച്ചാണ് ഈ ലക്കം മുംബൈ ജാലകത്തിന്റെ എഡിറ്റോറിയല്‍ ലേഖനം, എഴുതിയിരിക്കുന്നത്, ഡോ. വേണുഗോപാല്‍.
തീരെ പാരിസ്ഥിതിക ബോധമില്ലാത്തവര് നാടുഭരിക്കുമ്പോള്‍ ആദ്യം കിടക്കപ്പൊറുതിയില്ലാതാകുന്നത് ഭൂമിയിലെ മനുഷ്യേതര ജീവജാലങ്ങള്ക്കാണ്🦗🕷️🐍🐆. കാടുവെട്ടി വെളുപ്പിച്ച് പകരം പത്തു മരം നട്ട് പാപ പരിഹാരം കാണാമെന്നു പറയുന്ന വിവരദോഷികളാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇവിടെ കളം നിറഞ്ഞാടുന്നത്. മെട്രൊ കാര്‍ഷെഡ് വിഷയത്തില്‍ വധ ഭീഷണി നേരിടുന്ന ആരെ കോളനിയിലെ മരങ്ങളെക്കുറിച്ച് മുംബൈ ജാലകം പ്രസിദ്ധീകരിക്കുന്ന രണ്ടാം മുഖലേഖനമാണ് ഈ ലക്കത്തില്‍, എഴുതിയിരിക്കുന്നത് സാഹിത്യകാരനായ കണക്കൂര്‍ സുരേഷ് കുമാറാണ്. വെട്ടി വെളുത്തുപോകുന്ന കാടുകള്‍ മനുഷ്യനു നല്കുന്ന അപകട സൈറണുകളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഈ ലേഖനത്തിലൂടെ എഴുത്തുകാരന് നമുക്കു നല്കുന്നു.
ഈ ലക്കം മുതല്‍ പുതിയൊരു സാഹിത്യവിമര്‍ശ പംക്തി ആരംഭിക്കുകയാണ്. മുംബൈയിലെ വിവിധ ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന ഏഴുത്തുകളെയൊക്കെ വിലയിരുത്തുകയും നിശിതമായി വിമര്‍ശിക്കുകയും കണ്ടെത്തുന്ന നന്മകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യപ്പെടുന്ന ഒരു പംക്തി നകുലന് എഴുതിത്തുടങ്ങുകയാണ്.
മുംബൈയുടെ സാഹിത്യ നഭോമണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാവുന്ന ഈ പംക്തിയെ വായനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുതന്നെ ജാലകം എഡിറ്റോറിയല്‍ ബോര്‍ഡ് പ്രതീക്ഷിക്കുകയാണ്.
കഴിഞ്ഞ ദിവസം അന്തരിച്ച, ബാന്ദ്ര മലയാളി സമാജത്തിന്റെ അവിസ്മരണീയനായ വ്യക്തിത്വം കെ.ആര്.കെ. മേനോനുള്ള യാത്രാമൊഴികൂടിയാണ് ഈ ലക്കം മുംബൈ ജാലകം.
മഴ മാറി നല്‍ക്കുമ്പോഴും ആകെ നയിക്കുന്ന മഴക്കവിതയുമായി☔🌦️🌧️ കവയത്രി ജയശ്രീ രാജേഷും, ഏഴുമാന്തുരത്തിലെ താറാവുകളെക്കുറിച്ച് പറയുന്ന സന്തോഷ് തോമസിന്റെ ചെറുകഥയും, മുംബൈ ജാലകം സ്പോര്‍ട്സ് ഡസ്കിലിരുന്ന് ഋചീക് എഴുതിയ കായിക ലേഖനവും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജാലകത്തിന്റെ ഓണപ്പതിപ്പിന്റെ പണികള്‍ മറ്റൊരു വഴിയെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ വിഭവങ്ങളാണ് ഇക്കുറി ഒാണത്തിന് വായനക്കാര്‍ക്കായി ജാലകത്തിന്റെ പ്രവര്‍ത്തകര്‍ നല്കാന് പോകുന്നത്. ഓണപ്പതിപ്പിനെ കൂടുതല്‍ മനോഹരമാക്കാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. നിങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടികള്‍ മുംബൈ ജാലകത്തിന് അയച്ചു തരിക... നല്ലതെങ്കില്‍ നിങ്ങളുടെ സൃഷ്ടികള്‍ തീര്‍ച്ചയായും ജാലകത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മുംബൈ ജാലകം ഓണപ്പത്തിപ്പില് നിങ്ങളുടെ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം കുറഞ്ഞ നിരക്കില്‍ പ്രസിദ്ധീകരിക്കാന്‍ 98200 63617 എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടുക.
🧡സസ്നേഹം🧡
മുംബൈ ജാലകം പ്രവര്‍ത്തകര്‍
മുംബൈ മലയാളികളുടെ മുഖപത്രം