അഷ്ടമീ പ്രബന്ധം എന്ന ഈ പുസ്തകം മലയാളവര്‍ഷം 1098 ല്‍ കോട്ടയ്ക്കലിലെ ലക്ഷ്മീ സഹായം അച്ചുകൂടത്തില്‍ അച്ചടിച്ചതാണിത്. നാരായണീയ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി രചിച്ച സംസ്‌കൃതത്തിലുള്ള ഈ ചമ്പുകാവ്യത്തെ ചുനക്കര ഉണ്ണിക്കൃഷ്ണവാരിയരാണ് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുള്ളത്. വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ കാര്‍ത്തിക അഷ്ടമീ മഹോത്സവത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ കൃതി. വിദ്വാന്‍ എ.ഡി. ഹരിശര്‍മ്മയുടെ ശേഖരത്തിലുണ്ടായിരുന്ന ഈ പുസ്തകത്തിന്‍റെ ഒരു പകര്‍പ്പ്, കൊച്ചിയിലെ എന്‍. ഗോവിന്ദപൈ ലൈബ്രറിയില്‍ ലഭ്യമാണ്.