മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം . ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം കൂട്ടുന്നു .എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന വിജയേട്ടനും നൗളയും ഹംസയും ഗൗതവും സ്നേഹയും ജാനുവുമെല്ലാം മിഴിവാർന്ന കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു . ചലനാത്മകമായ ഈ ജയിവിതകാലം നോവലിനെ ജനപ്രിയമാക്കുന്നു .