മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ് ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമാൻ ചരിത്രത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുന്നു. ഈ കൃതിയുടെ മാസ്മരികഭാവം വായനയുടെ അത്ഭുതമാണ്. കാല്പനിക വിഷാദത്തിൻെറ ഈണമായി മായാജാലം നിറഞ്ഞ തുർക്കി സാഹിത്യത്തിലെ അത്ഭുത രചന