ഡോ.ആനന്ദന് കെ.ആര്. ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ്വരെയുള്ള ഓര്‍മ്മകളിലൂടെ ഒരു വിദ്യാര്‍ത്ഥിയുടെ സഞ്ചാരമാണ് ഈ നോവല്‍. അമ്മയുടെ കഷ്ടപ്പാടും അച്ഛന്റെ രാഷ്ട്രീയവിചാരവും സഹോദരങ്ങളുടെ സ്നേഹവും കൂട്ടുകാരുടെ കുസൃതികളും അനന്തുവിലൂടെ കാഴ്ചപ്പെടുകയാണ്. ഉള്ളിലേക്കാണ് അനന്തുവിന്റെ കണ്ണുകള്‍. വീടും സ്കൂളും നാടും കുടുംബവും അനന്തുവിന്റെ സ്വപ്നങ്ങളിലെ അതിജീവനമായി മാറുകയാണ്. ബാല്യകാലത്തിന്റെ സങ്കടങ്ങളും താന്‍ കടന്നുപോന്ന വഴികളും നാടിന്റെ പരിസ്ഥിതിയും ഒരു വിദ്യാര്‍ത്ഥിയെ ഉന്നതങ്ങളിലെത്തിക്കുന്ന വായനാനുഭവം.