സിറിയന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സമര്‍ യസ്‌ബെക്. സിറിയയുടെ കലാപാന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് എഴുതിയ അനുഭവസാക്ഷ്യം. സ്വന്തം പ്രജകളെ ബോംബിട്ടു കൊല്ലുന്ന ഒരു രാജ്യത്തെക്കുറിച്ച് ആര്‍ക്കും സങ്കല്പിക്കാന്‍പോലും കഴിയില്ല. ഒരു ജനാധിപത്യവിപ്ലവത്തെ മതതീവ്രവാദമാക്കി മാറ്റുന്ന രാസക്രിയയാണ് സിറിയയില്‍ നടക്കുന്നത്. അതിദാരുണമായ അനേകം ദൃശ്യങ്ങള്‍. ഭാവനയുടെ തരിപോലുമില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍. രക്തസാക്ഷികളുടെ ശവപ്പറമ്പായി മാറിയ സിറിയയുടെ രക്തത്തില്‍നിന്നും അഗ്നിയില്‍നിന്നും കെട്ടിപ്പടുത്ത ഒരു രാജ്യത്തിന്റെ ഹൃദയം പിളര്‍ക്കുന്ന കഥ.