Subeesh കേരളീയഗ്രാമത്തിന്റ പിന്നാമ്പുറങ്ങൾ. മാടമ്പിജീവിതത്തിന്റെ അന്തർനാടകങ്ങൾ. പ്രണയത്തിന്റെയും കലാപത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വത്വബോധങ്ങൾ. നിയോഗങ്ങളുടെ ദുഃഖച്ചുഴികളിൽ മുങ്ങി നിവർന്ന് തീക്ഷണാനുഭങ്ങളുടെ തിരിച്ചറിവുകളിലൂടെ സ്വയം തിരുത്തുകയും ചിന്തകളെ സ്ഫുടം ചെയ്തെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു യുവാവിന്റെ കഥ. മന ശാസ്ത്രത്തിന്റെ നവമേഖലകളിലൂടെയുള്ള തെളിഞ്ഞ പാതയുടെ വായനാനുഭവമാണ് ഈ കൃതി. നോവിനേയും മൃത്യുവിനെയും വകവെക്കാതെ പരമധൈര്യത്തിലെക്കൊരു നിത്യസഞ്ചാരം.