Gangadharan Chengalur , ഭൃഗുകുലതിലകമായ ജമദഗ്നിമഹര്‍ഷിയുടെ പുത്രന്‍ ഭാര്‍ഗ്ഗവരാമന്റെ കഥയാണിത്. ബ്രഹ്മതേജസ്സും ക്ഷാത്രവീര്യവും ഒത്തുചേര്‍ന്ന പരശുരാമന്റെ ചരിത്രം. ബ്രാഹ്മണാധിപത്യത്തിന്റെ വാക്താവും ബ്രഹ്മണ്യം പുനരുജ്ജീവിപ്പിച്ച ആയോധകന്റെ ചരിത്രപാഠങ്ങളെ ഈ കൃതി ഉടച്ചുവാര്‍ക്കുന്നു. ക്ഷിപ്രകോപത്തിന്റെ അഗ്നിയില്‍ കാലിടറുന്ന മനുഷ്യനായാണ് ഈ കൃതിയില്‍ അദ്ദേഹം ചിത്രപ്പെടുന്നത്. ആര്യാവര്‍ത്തത്തിന്റെ നീതിശാസ്ത്രങ്ങള്‍ നോവലില്‍ നര്‍വായനയ്ക്കു വിധേയമാക്കുന്നു.ഇതിഹാസ ഐതിഹ്യങ്ങളിലെ സുപ്രധാനകഥാപാത്രത്തെ വേറിട്ട കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന നോവല്‍.