Book By Dr.V.Sobha വീടു മാറുന്ന മനുഷ്യരുടെ ചിന്തകളില്‍ തങ്ങള്‍ക്കു നഷ്ടമായഒരു പൂര്‍വ്വ രാജ്യവും സംസ്‌കൃതിയും ഉറങ്ങിക്കിടക്കുന്നു. അവരുടെ ഭാഷായിലും മതത്തിലും ആചാരത്തിലും നാടോടിക്കഥയിലും പൂര്‍വ്വികമായ കൂറിന്റെയും വൈകാരിക ത്വത്തിന്റെയും അംശങ്ങള്‍ അന്തര്‍ലീനമാകുന്നു. ഇതാണ് നവീനമായ പഠനങ്ങളില്‍ അംഗീകരിക്കുന്ന പ്രവാസം അഥവാ ഡയസ്‌പോറയുടെ മൗലികത. എന്നാല്‍ പ്രവാസത്തെ ഒരു ദുരന്ത സങ്കല്‌നമായിട്ടാണ് പൊതുവെ കൊണ്ടാട പ്പെടുന്നത്, പ്രവാസികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയായിട്ടും.