Book by S. Jayachandran Nair മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍ പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്രരചനയ്ക്കായി സ്വയം അര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അസാധാരണനായ ആ പാവം മനുഷ്യന്റെ ദുഃഖകഥയാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.