മെയ്ലിസ് ഡി കേരംഗല്‍
ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം പശ്ചാത്തലമാക്കിയ നോവല്‍. ശാസ്ത്രത്തിന്റെയും മനുഷ്യശരീരത്തിന്റെയും കാണാവഴികള്‍. ശരീരാവയവത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ അന്വേഷണങ്ങള്‍. ഹൃദയം മാറ്റിവെക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങള്‍. സിയോണിന്റെ അവയവങ്ങള്‍ മുറിച്ചുമാറ്റിയ ശരീരം തുന്നിക്കെട്ടി പഴയതുപോലെ നിലനിര്‍ത്താനും ഓപ്പറേഷന് റൂം കഴുകി വൃത്തിയാക്കുന്നതിനും വേണ്ടി അടിയന്തരസന്നാഹങ്ങളോടെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ട്രെയ്നികള്‍ അടങ്ങിയ യൂണിറ്റ് പ്രവര്‍ത്തനനിരതമാവുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടുകൂടി മാത്രമേ ഈ ശാസ്ത്രനോവല്‍ വായിക്കാനാകൂ.