മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ് ബാഗൂളിന്റെ വിഖ്യാത കൃതികളില്‍ ഒന്നാണ് തീര്‍ത്ഥാടനം എന്ന ഈ ചെറുനോവല്‍. മറാഠിയില്‍ നിരവധി പതിപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമാണിത്. വിവര്‍ത്തനം: ദാമോദരന്‍ കാളിയത്ത്