Kovilan ''തകര്‍ന്ന ഹൃദയങ്ങള്‍'' കോവിലന്റെ ഒരപൂര്‍വ്വകൃതി. 1940കള്‍ ലോകത്തെങ്ങും അത്യന്തം പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു കാലഘട്ടമായിരുന്നു. ലോകമഹായുദ്ധം അരങ്ങേറുന്നു. ഇന്ത്യയിലെങ്ങും കടുത്ത ക്ഷാമങ്ങള്‍. കോവിലന്റെ കണ്ടാണിശ്ശേരിയിലും ദാരിദ്യവും അന്ധവിശ്വാസവും കൊടിക്കുത്തിവാഴുന്നു. ഇരുട്ട് കട്ടകെട്ടിയ രാത്രിവഴികളുടെ ഭീകരതകളില്‍നിന്ന്, പഴയകാല പരിസരങ്ങളിനിന്ന് ചീന്തിയെടുത്ത ഒരു ജീവല്‍സാഹിത്യകൃതിയാണ് കോവിലന്റെ 'തകര്‍ന്ന ഹൃദയങ്ങള്‍'.