Thomas Cheriyan , ജീവിതം തീക്കുണ്ഡങ്ങളിൽ ഹോമിച്ചുകൊണ്ട് നേടാനൊന്നുമില്ലാതെ അവശേഷിച്ചവർ . മുറിവേറ്റവർ. ഒരായുസ്സ് മുഴുവനും അവർ ആർക്കു വേണ്ടിയോ ജീവിച്ചു. പണിതീരാത്ത വീടിനു മുന്നിൽ മോഹഭംഗത്തോടെയുള്ള ഒരു തിരിച്ചു വരവോടെ, അനുഭവിക്കാതെ പോയ ജീവിതത്തെ കുറിച്ച് ഓർത്ത് ഉയരുന്ന നെടുവീർപ്പുകൾ. തോമസ് ചെറിയാന്റെ 'സ്വപ്നഗോപുരം' ലേബർ ക്യാമ്പുകളിൽ തളക്കപ്പെട്ട നിർമാണമേഖലയിലെ തൊഴിലാളികൾക്കു വേണ്ടിയാണ് സമർപ്പിച്ചിട്ടുള്ളത് .