സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ളിവെളിച്ചമാണ് ഈ കഥകൾ. മധുവൂറ്റുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകൾപറന്നുവരുന്നു. പ്രണയം, പശ്ചാത്താപം, വാർദ്ധക്യം, മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകൾ ജീവത്തായി തിളങ്ങിനിൽക്കുന്നു