Book By Swapana K Sudhakaran ഭാരതേതിഹാസഗ്രന്ഥമായ രാമായണത്തിന്‍റെ വര്‍ത്തമാനകാല സഞ്ചാരമാണ് ഈ കൃതി. ഓരോ കഥാപാത്രങ്ങളെയും സമകാലജീവിതവുമായി, വ്യക്തിത്വങ്ങളുമായി ഇണക്കിച്ചേര്‍ക്കുമ്പോള്‍ ഒരു നവവായനയാണ് സംഭവിക്കുന്നത്. മാനസികമായ ഉത്കര്‍ഷത്തിന് ഹേതുവാകുന്നതെന്ത് എന്ന ചോദ്യത്തിന്‍റെ ജ്ഞാനാന്വേഷണമാണ് ഈ പഠനം. അവതരണത്തിന്‍റെ വ്യത്യസ്തതയും കാഴ്ചപ്പാടിന്‍റെ അനന്യതയും ഈ കൃതിയെ വേറിട്ട വായനയാക്കുന്നു.