Book by Praseetha K , കേരളത്തിന്റെ ശ്രെഷ്ഠമായ രംഗകലകളിൽനിന്ന് കൂടിയാട്ടം . തോൽപ്പാവക്കൂത്ത് എന്നീ കലാരൂപങ്ങളെ തെരഞ്ഞെടുത്ത് അവയിൽ രാമകഥകൾ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് വിശദീകരിക്കുന്ന ഗ്രന്ഥമാണിത് .ക്ലാസിക്കൽ എന്ന് വിശേഷിക്കപ്പെടുന്നതും സംസ്‌കൃതഭാഷയിലുള്ള നാടക ഭാഗങ്ങളെ ഉപജീവിക്കുന്നതുമാണ് കൂടിയാട്ടം .തോൽപ്പാവക്കൂത്താകട്ടെ നാടോടി എന്ന് സാമാന്യമായി വ്യഹരിക്കപ്പെടുന്നതും തമിഴിലെ കമ്പരാമായണത്തെ അവലംബിക്കുന്നതുമാണ് .ഈ രണ്ടു കലകളുടെയും സവിശേഷതകൾ സംവധാത്മകമായും ആഖ്യാനാത്മകമായും അടയാളപ്പെടുത്തുന്ന കൃതി .