Book by Karumam M Neelakantan മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങളും സങ്കടങ്ങളും തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഇരുപത്തിയൊമ്പത് കഥകള്‍. തമിഴ്ബ്രാഹ്മണരുടെ ജീവിതപരിസരങ്ങള്‍. അഗമ്യഗമനങ്ങള്‍. മദ്യത്തിന്‍റെ ദുരന്തഫലങ്ങള്‍. തീവ്രപ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍. ഒറ്റപ്പെടുന്നവന്‍റെ വിഹ്വലതകള്‍. അവ അക്ഷരങ്ങളില്‍ ആവാഹിക്കുമ്പോള്‍ പങ്കാളികളാകുന്നത് വായനക്കാരന്‍ കൂടിയാണെന്ന് ഈ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു. ആദിത്യന്‍ പറയാന്‍ ബാക്കിവച്ചത്, അഗ്രഹാരത്തിലെ വീട്, പോത്തുവണ്ടി, ഒരു കോവീഡിയന്‍ കോമഡി, ഈ നൂറ്റാണ്ടിലെ പെണ്ണ്, സൈക്കിള്‍ച്ചെയിന്‍, ഗുളികകള്‍, സദാചാരം തുടങ്ങിയ കഥകളില്‍ മനുഷ്യദുഃഖം ചൂഴ്ന്നുനില്‍ക്കുന്നു. "അനുവാചകഹൃദയങ്ങളില്‍ അനുഭൂതിയുടെ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ ധിഷണാശാലിയായ കരുമം എം. നീലകണ്ഠന് സാധിക്കുന്നു. വായനക്കാരനെ തന്‍റെ സൃഷ്ടികളിലേക്കാകര്‍ഷിക്കാനും അവരെ വായനയില്‍ പങ്കാളികളാക്കാനുമുള്ള രചനാപാടവം സ്വായത്തമാക്കിയിട്ടുള്ള ശ്രദ്ധേയനായ എഴുത്തുകാരനാണ് അദ്ദേഹം." പാലോട് വാസുദേവന്‍നായര്‍