M.G.Radhakrishnan എം.പി.നാരായണപിള്ളയും വി.കെ.എന്‍ -നും പുനത്തിലും കാക്കനാടനും ടി.ആറും അണിനിരന്ന കഥയുടെ മറുകരയില്‍ തന്നെയാണ് രാധാകൃഷ്ണനും നിലകൊള്ളുന്നത്. സംശമൊന്നുമില്ല ഇവ പുനം കഥകള്‍ തന്നെയാണ്.ധര്‍മ്മം,നീതി,സമത്വം എന്നിങ്ങനെയുള്ള മൂല്യബോധങ്ങളെ തിരസ്‌കരിക്കുകയും അങ്ങനെയുള്ള ഒരു ലോകം നമ്മുക്ക് അന്യമാണ് എന്ന് പറയുകയും വഴി ജീവിതത്തെ ധാര്‍മ്മികതയോട് അടുപ്പിക്കുന്നു എന്നതാണ് ഈ കഥകളുടെ ആന്തരികദൗത്യം.