മനുഷ്യജീവിതംപോലെ വൈവിധ്യ പൂർണമാണ് പാലൂരിന്റെ കവിതകളും.അഥവാ പാലൂരിന്റെ കവിത വൈവിധ്യമായിരിക്കുന്നത് ജീവിതത്തെപ്പറ്റി പാടുന്നതുകൊണ്ടാണ്. ജനിമൃതികൾക്കു നടുവിൽ ഇത്തിരി സുഖംപകരാനാണ് ആ കവിതകൾ വായുവിലുയരുന്നത്.നെറ്റിപ്പട്ടം കെട്ടിയ കെട്ടുകാഴ്ചയല്ല, ജീവിതമെന്ന കറുത്ത ദുഃഖത്തിന്റെ കട്ടപിടിച്ച പ്രതീകമാണ് ആനയെന്നാണ് പാലൂരെഴുതുന്നത്. കവിയുടെ ലക്ഷണമൊത്ത കവിതകളുടെ ഏറ്റവും വലിയ സമാഹാരം