ഒരു 'പാഴ്മര'ത്തെ കേന്ദ്രകഥാപാത്രമാക്കി സ്നേഹസൗഹാർദ്ദങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതി. വൃക്ഷലതാദികൾ, പക്ഷികൾ, അരുവി, കാറ്റ്, വെയിൽ എന്നിവർ കഥാപാത്രങ്ങൾ. പ്രകൃതിയും പരിസ്ഥിതിയും മുഖ്യപ്രമേയം. പാഴ്മരമായി മുദ്രകുത്തപ്പെട്ട വൃക്ഷം ഒരായിരം പൗർണമിചന്ദ്രന്മാർ കായ്ക്കുന്ന മരമായി വാഴ്ത്തപ്പെട്ടതിന്റെ കഥ.