Taslima Nasrin, അമ്മയ്ക്ക് പാരിജാതം വളരെ ഇഷ്ടമായിരുന്നു. പാരിജാത പൂക്കള്‍ കണ്ടാല്‍ അമ്മയെ ഓര്‍ക്കും. ആ പൂക്കള്‍ മണ്ണില്‍ വീണു കിടക്കുന്നതു കാണുമ്പോള്‍ കണ്ണ് നിറയും. ചുട്ടു പഴുത്ത വേദനയുടെ നെരിപ്പോടായി മാറുന്ന അക്ഷരങ്ങള്‍. പശ്ചാത്താപത്തിന്‍റെ കണ്ണീര്‍ച്ചാലുകളില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍. തസ്ലീമ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറയുമ്പോള്‍, ഓര്‍മ്മയില്‍ എത്രയോ അമ്മമാര്‍ പ്രത്യക്ഷപ്പെടുന്നു. തസ്ലീമയുടെ അമ്മ എല്ലാവരുടെയും അമ്മയാകുന്നു. "അമ്മയെ സ്നേഹിക്കാന്‍ ഒരു വിധത്തിലും സാധിച്ചില്ല. ഞാന്‍ അമ്മയെ ഒരു വേലക്കാരിയായി മാത്രം കണ്ടു." തസ്ലിമയുടെ കുടുംബചരിത്രം ഒരു ഉള്‍ക്കരച്ചിലായി മാറുന്നു.