T.N.Prakash ഔദ്യോഗിക ജീവിതത്തിന്റെ കറുപ്പും വെളുപ്പും കോർത്തിണക്കിയ കുറിപ്പുകൾ പൊടിപിടിച്ച ഫയലുകളും ഉദ്യോഗസ്ഥമേധാവിത്തവും പിന്നോക്കാവസ്ഥയും നിറഞ്ഞ ഒരു ലോകത്തിൽ പൂന്തോട്ടം പണിയാൻ വിധിക്കപ്പെട്ട തോട്ടക്കാരന്റെ കഥയാണ് പച്ചമഷിക്കാലം വെളിച്ചം വിതറുന്ന സൂര്യകാന്തിപ്പാടത്ത് പൂക്കളിറുക്കുന്ന വിഖ്യാതനായ ചിത്രകാരനെപ്പോലെ ഇതാ ഒരെഴുത്തുകാരൻ ഗ്രാമീണമായ നാട്ടുവഴികളും വശ്യമായ മലഞ്ചെറ്രിവുകളും കൗമാരത്തിന്റെ വിടർന്ന കണ്ണുകളും നിറഞ്ഞൊരു ലോകത്ത് സമതലങ്ങളെയും കുന്നുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരിളം കാറ്റ് ആഴ്ന്നിറങ്ങുന്നു. അതു വീശികൊണ്ടേയിരിക്കുന്നു. സുഗന്ധവാഹിനിയായി.