Thomas .M.Mathew യേശുക്രസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളായ ജോര്‍ദ്ദാന്‍, പാലസ്തീന്, ഇസ്രായേല്‍. ഈജിപ്ത് എന്നി വിശുദ്ധ നാടുകളിലെ സഞ്ചാരസാക്ഷ്യമാണ് ഈ കൃതി. യേശുവിനെ സ്നാപകയോഹന്നാന് സ്നാനപ്പെടുത്തിയ ജോര്‍ദ്ദാന്‍ നദിയും കളിത്തട്ടായ നസ്രേത്തും പ്രധാനപ്രവര്‍ത്തനമേഖലയായിരുന്ന ഗലീല പ്രദേശങ്ങളും ജറുസലേം നഗരവും വിശുദ്ധനാട്ടിലെ അവിസ്മരണീയ കാഴ്ചകളാവുന്നു. വേദപുസ്തകത്തിന്റെ പശ്ചാത്തലഭംഗിയിലൂടെ അനുവാചകനെ നയിക്കുന്ന യാത്രാപുസ്തകം.