Rasheed Parakkal മരുഭൂമിയിലകപ്പെട്ട നിരാശ്രയനായ ഒരു ചെറുപ്പക്കാരന് തന്റെ സങ്കടങ്ങള്‍ പങ്കുവയ്ക്കാനുള്ളത് കാലത്തിന്റെ അനന്തതയിലെറിയപ്പെട്ട സുലൈമാന്‍ എന്ന ഒട്ടകത്തിന്റെ അസ്ഥി പഞ്ജരത്തോടാണ്. ഒരു ദിനം കാറ്റു വന്ന് അസ്ഥി പഞ്ജരത്തെ മൂടുമ്പോള്‍ അയാള്‍ കഥ നിര്‍ത്തുകയും മരുഭൂമിയോട് വിടപറയുകയും ചെയ്യുന്നു. സുന്ദരനായ ഗള്‍ഫ് സങ്കല്പങ്ങളെ ഈ കൃതി തിരുത്തുന്നു. മണലാരണ്യം ഊഷരതയുടെയും നിശ്ശൂന്യതയുടെയും വിളനിലമാണെന്നും അതിന്റെ വേഷപ്പകര്‍ച്ചകളില്‍ ഭ്രമിക്കുന്ന നമുക്ക് നഷ്ടപ്പെടുന്നതു വിലപ്പെട്ട ജീവിതമാണെന്നും ഈ കൃതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.