Chandran Poochakkad , ഡല്‍ഹിയിലേക്കുള്ള ഒരു സ്‌കൗട്ട് യാത്രയില്‍ ചന്ദ്രു എന്ന വിദ്യാര്‍ത്ഥിയുടെ ലോകം പൊടുന്നനെ മാറിമറിയുകയാണ്. ഡല്‍ഹിയില്‍വെച്ച് അപ്രതീക്ഷ ഭാഗ്യങ്ങള്‍ അവനെ തേടിയെത്തുന്നു. എന്നാല്‍ നാട്ടിലേക്കുള്ള വഴിമധ്യേ ചമ്പല്‍ക്കാട്ടില്‍ വെച്ച് തീവണ്ടി കൊള്ളയടിക്കപ്പെടുന്നു. യാത്രക്കാരെല്ലാം നാട്ടിലേക്കു തിരിച്ചുപോയിട്ടും ചാമ്പല്‍ക്കാട്ടിലെ കൊള്ളസാങ്കേതത്തിലേക്ക് തന്റെ നഷ്ടപ്പെട്ട ബാഗും മെഡലും തിരിച്ചെടുക്കാന്‍ നടത്തുന്ന അതിസാഹസിക യാത്രയുടെ കഥയാണിത്. ഒരു വിദ്യാര്‍ത്ഥിയുടെ മാതൃകാപരവും അനുകരണീയവുമായ കര്‍ത്തവൃബോധത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് ഈ നോവല്‍