പുരുഷന്മാരുടെ പങ്കപ്പാടുകളാണ് ഗള്‍ഫ് കഥകളില്‍ അധികവും. എന്നാല്‍ ഇവിടെ മണലാരണ്യത്തില്‍ ജോലി നോക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ കഥയും ചേര്‍ത്തുവയ്ക്കുന്നു. പലപ്പോഴും ആരും കാണാതെ പോകുന്ന കഥകള്‍. അടക്കി വയ്ക്കുന്ന വികാര വിചാരങ്ങളുമായി അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. റെജിയുടെ മുന്‍കാല രചനകളില്‍ നിന്ന് 'പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍' വ്യത്യസ്തമാകുന്നു. രാത്രിയുടെ ഇരുട്ടും പകലിന്റെ വെളിച്ചവും ജീവിതത്തിലും അനുഭവപ്പെടുന്ന കുറേ മനുഷ്യരുടെ കഥ.