Book by Manu Varghese വൈയക്തികാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന തീവ്രമായ ആവിഷ്കരണങ്ങളാണ് ഈ കാവ്യസമാഹാരം. ഓര്‍മ്മ കെടുന്ന ജീവിതത്തിന്‍റെ മഴക്കാലങ്ങളില്‍ ശരിയുടെ സ്വപ്നങ്ങള്‍ എഴുത്തുകാരന്‍റെ വിഹ്വലതകളാണ്. വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും കോവിഡ്-19ന്‍റെ ജീവിതക്രമങ്ങളും മരണഭീതിയും എഴുത്തുകാരന്‍റെ ഉള്ളിലെ വേദനകളാണ്. വിഡ്ഢിപ്പെട്ടിക്കുള്ളിലെ ബാല്യവും പറയാതെ പോയ പെങ്ങളും കണ്ണുനീരിന്‍റെ ഉറവയും പ്രണയത്തിന്‍റെ വീഞ്ഞും ഒടുവിലെ വരികളും ചുരുട്ടും ഇലയും കവിമനസ്സിന്‍റെ ആര്‍ദ്രമായ ഹൃദയത്തില്‍നിന്ന് ഒഴുകുന്ന ഓര്‍മ്മകള്‍ തന്നെയാകുന്നു.