Book by Fyodor Dostoyevsky സാഹിത്യത്തില്‍ സര്‍വ്വകാലികതയുടെ പ്രതീകമായി ഫയദോര്‍ ദയതൊവ്സ്കി നിലകൊള്ളുന്നു. വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികള്‍. കൊടുംകയ്പ്പു കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങള്‍നാം ദുരിതങ്ങളില്‍ അകപ്പെട്ടിരിക്കുമ്പോഴാണ് ദയതൊവ്സ്കി യെ വായിക്കേണ്ടത് എന്ന് ഹെര്‍മന്‍ ഹെസ്സെ.ദയതൊവ്സ്കി യുടെകൃതികള്‍ ഒരാള്‍ വായിക്കുന്നുവെങ്കില്‍ ആദ്യത്തേത് നിന്ദിതരും പീഢിതരും ആകണം. പോര അയാള്‍ യുവാവുകൂടിയായിരിക്കണമെന്ന് സ്റ്റീഫന്‍ സ്വെയ്‌ഗ്. സ്നേഹന്വേഷകരുടെയും സ്നേഹംകൊണ്ട് മുറിവേറ്റവരുടെയും, മുറിവേറ്റപ്പെടാന്‍ ആഗ്രഹിക്കുന്ന ആത്മ പീഢകരുടെയും ജീവിതമാണ് "നിന്ദിതരും പീഢിതരും"