നാസി ആധിപത്യത്തിന്റെ നിറവില്‍ പാരീസ് നഗരത്തെ കേന്ദ്രീകൃതമാക്കിയാണ് നക്ഷത്രക്കവല എന്ന നോവല്‍ രചിച്ചിരിക്കുന്നത്. സ്വന്തം ചിന്തകളും അനുഭവങ്ങളും ജീവിതവുമെല്ലാം ഒരു ദുഃസ്വപ്നം പോലെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നു. തന്റെ ജന്മരഹസ്യം ഒരു പ്രഹേളികപോലെ അയാളെ നൊമ്പരപ്പെടുത്തുന്നു. ഒരു ജൂതനായി ജീവിക്കുക എന്നതിന്റെ ദുരൂഹമായ പൊരുള്‍ തേടി അയാള്‍ അലയുന്നു. നക്ഷത്രക്കവലയിലെ നക്ഷത്രചിഹ്നം ഒരു സൂചനയാണ്. ഇസ്രായേല്‍ പതാകയുടെ നീലനക്ഷത്രത്തെ നമ്മള്‍ ഓര്‍ത്തെടുക്കുന്നു ഈ നക്ഷത്രക്കവലയില്‍. നക്ഷത്രക്കവലയിലെ ജൂതകഥാനയകന്റെ പീഡനപര്‍വ്വമാണിത്.