Book By Dr.V.K.Sethukumar സാമുഹ്യ രാഷ്ട്രീയ മുന്നേറ്റത്തിനു അനുസൃതമായി സമുദായപരിഷ്കരണം ലക്ഷ്യമാക്കിക്കൊണ്ട് നാടകത്തിന്റെ രംഗഭാഷ മുതൽ എല്ലാ ഘടകങ്ങളും എൻ കൃഷ്ണപിള്ള പരിവർത്തനത്തിന് വിധേയമാക്കി. ഭഗ്നഭവനങ്ങളുടെ കഥ പറഞ്ഞുകൊണ്ട്, അദ്ധേഹം സ്ത്രീയുടെ സ്വബോധത്തെ ഊട്ടിയുറപ്പിച്ചു. സമൂഹത്തിന്റെ പുതുജീവിതക്രമങ്ങളും ജന്മാവകാശങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഉയിർത്തെഴുന്നെൽപ്പിന്റെ നാടകദർശനമാണ് എൻ കൃഷ്ണപിള്ളയുടെ നാടകങ്ങൾ