Mundur Sethumadhavan മുണ്ടൂരെന്ന പ്രദേശവും അവിടുത്തെ മനുഷ്യരും പ്രകൃതിയും ഈ സമാഹാരത്തിലെ കഥകള്‍ക്ക് ഭൂമികയായി വര്‍ത്തിക്കുന്നു. അവ കഥകളിലുടനീളം അറിവായും അനുഭവമായും നിറഞ്ഞൊഴുകുന്നു. തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ അനുഭവിച്ചതും അനുഭവിക്കുന്നതുമായ ആകുലതകളും വ്യാകുലതകളും കഥാകാരന്‍ തൊട്ടറിയുന്നു. അനുഭൂതിസാന്ദ്രമായ ഭാഷയില്‍ അവയ്ക്ക് ആവിഷ്ക്കാരം നല്‍കുന്നു. സ്ഥലകാലങ്ങളും ഭാഷയും സംസ്ക്കാരവും ഇവിടെ കൂടിച്ചേരുന്നു. മുണ്ടൂര്‍ എന്ന ഗ്രാമം മലയാളത്തിലെ ഏതൊരു ഗ്രാമവുമായി മാറുന്നു.