Book by Jayaram Vazhoor സഹനനിര്‍ഭരമായ സമകാലത്തിന്‍റെ ആലോചനാമൃതമായ കവിതകള്‍. നര്‍മ്മവും യാഥാര്‍ത്ഥ്യവും ഭാവനയും കലര്‍ന്ന എഴുത്ത്. അകലം, കടന്നുപോയാലും മറക്കില്ലീക്കാലം, പടക്കമില്ലാവിഷു, ഇതാ ഞാന്‍ വീട്ടിലുണ്ട് തുടങ്ങിയ കവിതകള്‍ കൊറോണക്കാലത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്. "ഇത് നിരാശയുടെ ഗീതങ്ങളല്ല. പൊരുതി മുന്നേറുന്നതിന്‍റെ പ്രതീക്ഷകളാണ്, പ്രകൃതിയിലേക്ക് ആണ്ടിറങ്ങാനുള്ള ആവേശമാണ്, അമ്മയേയും പ്രിയതമയേയും ഒക്കെ ചേര്‍ത്ത് പിടിക്കുന്ന കുടുംബസ്നേഹമാണ്, അതിജീവനത്തിനുള്ള ത്വരയാണ് ഈ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നത്."