ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോസ്‌കോവില്‍ സന്ദര്‍ശനത്തിനെത്തുകയാണ് വൃദ്ധദമ്പതികളായ സിമോണും സാര്‍ത്രും. പാരീസിലെ ആരാധകരുടെയും സാഹിത്യസംവാദങ്ങളുടെയും തിരക്കില്‍നിന്ന് ഒഴിഞ്ഞ് മോസ്‌കോവിലെത്തുമ്പോള്‍, അന്യതാബോധവും ഇച്ഛാഭംഗവും സിമോണിനെ വേട്ടയാടുന്നു. പ്രായാധിക്യത്തിന്റെ ആശങ്കകള്‍ക്കിടയിലും പ്രണയത്തിന്റെ കാണാനൂലുകള്‍കൊണ്ട് കോര്‍ത്തെടുത്ത ജീവിതം. അകലാനാവാത്ത വിധം പ്രണയബദ്ധരായ ദമ്പതികളുടെ ഇണക്കവും പിണക്കവും. സിമോണ്‍-സാര്‍ത്ര് ദമ്പതിമാരുടെ ആത്മാംശം നിറഞ്ഞ രചന.