Book by Aji Kamal പ്രവാസപരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകള്‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെ അവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിനിടയിലെ മലയാളത്തനിമകള്‍. ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്ത കഥകള്‍. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനി നോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍, ഈറ്റ് ആന്‍റ് ഡ്രിങ്ക്, പായ്മരത്തില്‍ ജെയിംസ്, കൊക്കഡാമ, മുനാസില്‍ തുടങ്ങിയ കഥകളിലൂടെ ആവിഷ്കരിക്കുന്ന ജീവിതസത്യങ്ങള്‍. എഴുത്തില്‍ അനുഭവങ്ങള്‍ സാക്ഷാത്കരിക്കുന്നതെങ്ങനെ എന്ന് ഓര്‍മ്മിപ്പിക്കുന്ന കൃതി.