വിപ്ലവത്തെ മഹോത്സവമാക്കി കൊണ്ടാടിയ സോവിയേറ്റ് കവി മയക്കോവിസ്‌ക്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ സമ്മര്ദങ്ങളിൽപ്പെട്ട ആടിയുലഞ്ഞ മയക്കോവിസ്കിയുടെ വ്യക്തിത്വം ശൈഥില്യത്ഥിലേക്ക് അടിവെച്ചു നീങ്ങിയ നാളുകളുടെ കഥയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സുപ്രധാനമായ പങ്കു വഹിച്ച നാലു സ്ത്രീകളുടെ ഏറ്റുപറച്ചിലിലൂടെ ഈ കൃതിയിൽ ചുരുളഴിയുന്നത്.