Book by Boban Kollannoor വളരെക്കാലംകഴിച്ചു കൂട്ടിയ ഗൾഫ് നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷം ചെല്ലുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മനോവികാരങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ് മരുഭൂമിയിലെ ഒറ്റമരം. കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്നത് രാജ്യത്തിൻറെ മാറിയ കാഴ്ചകളിലൂടെയാണ്. ഓർമ്മകളുടെ സഞ്ചിയും പേറി അയാൾ കാലത്തിലൂടെ അലയുന്നു. രസികാനുഭവങ്ങൾ, സംഭവകഥകൾ, രതിനർമ്മങ്ങൾ, സാഹസികവീരസ്യങ്ങൾ, പ്രണയകഥകൾ, ഒറ്റപ്പെടലിന്റെ ദുഃഖങ്ങൾ, തീറ്റരസങ്ങൾ തുടങ്ങിയവ പുസ്തകത്താളിലെ രസക്കൂട്ടുകളായി മാറുന്നു.