Rajeev G.Idava മഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന കാശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍, തീവ്രവാദത്തിന്റെയും ചാരവേലയുടെയും നിണമണിയുന്ന സംഘര്‍ഷങ്ങള്‍, പട്ടാളക്യാമ്പിലും പരിസരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ചിരന്തനസത്യങ്ങള്‍. കോവിലനും നന്തനാറും നല്‍കിയ പട്ടാള ജീവിതത്തിന്റെ ഉള്ളെഴുത്തുകള്‍ക്ക് ശേഷം, പുതിയകാല സൈനികജീവിതത്തിന്റെ അകംപുറം കാഴ്ചകള്‍ അവതരിപ്പിക്കുന്ന രാജീവിന്റെ കഥകള്‍ ദേശാഭിമാനപ്രചോദിതമാക്കുന്നു.