ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്ശനദീപ്തികൊണ്ടും മലയാള കവിതകളിൽ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകൾ. ഉൾക്കാട്ടിലെവിടെയോ ഹിമ ബിന്ദുവായ് ഉരുവം കൊണ്ട്, അനിവാര്യമായ യാത്രയിൽ മറ്റു ഉദകബിന്ദുക്കളായ് മേളിച് ഒടുവിൽ സ്വച്ഛമായി ജലധാരയായി ഭൂമിയെ നാമിച്ചൊഴുകുന്ന കാട്ടരുവിപോലെയാണ് പാലൂരിന്റെ എഴുത്ത്. വൈകാരിതലത്തിലും ചിന്താതലത്തിലും പുലർത്തിയ സമരങ്ങളും സൗധര്യമോലുന്ന മനീഷയും ഈ കവിതകളെ ഭാസുരമാക്കുന്നു.മനുഷ്യ പക്ഷപാതിയായ പാലൂരിന്റെ പ്രിയകവിതകൾ കാവ്യാസ്വാദനത്തെ ചേതോഹരമാക്കുന്നു.