Punathil Kunhabdulla കടഞ്ഞെടുത്ത കഥകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയന്‍ രചനകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്ക്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളില്‍ അകമ്പടിയായെത്തുന്നു ജനന മാരണങ്ങളുടെ സങ്കീര്‍ണ്ണതയും ജീവിതത്തിന്റെ രോഗതുരതയും ഒട്ടേറെ കണ്ട ഒരു ഭിഷഗ്വരന്‍ എന്ന നിലയിലും കഥകളുടെ സ്വര്‍ണ്ണത്താക്കോല്‍ പുനത്തിലിന്റെ കൈകളില്‍ ഭദ്രമാണ്.