Madhavikkutty വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്.