Kovilan കോവിലന്റെ കൃതികളില്‍ കാല്‍പ്പനികതയും ദിവാ സ്വപ്നങ്ങളുമില്ല. ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായി കട്ടപിടിച്ചു നില്‍ക്കുന്നു. മണ്മറഞ്ഞുപോയ പ്രാണയങ്ങള്‍ കോവിലന്‍ കഥകളില്‍ ഒരു കഷ്ണം അസ്ഥിയായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയും മരണത്തിന്റെ രൌദ്രതയും തൊടിയിലെ നനഞ്ഞ മണ്ണും നമ്മുടെ സ്വസ്ഥതയെ കാര്‍ന്നുതിന്നുന്നു.