Akkitham വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആസ്തിക്യം, എന്നിവയെപ്പറ്റിയുള്ള കവിയുടെ ദർശനങ്ങൾ പരസ്പരബന്ധിതമാകുന്നു.