തീക്ഷണമായ നിരീക്ഷണപാടവമാണ് തന്റെ കഥകളിൽ ഗൗതമൻ അടയാളപ്പെടുത്തുന്നത്. വിചാരവികാരങ്ങൾ തന്റെ ഹൃദയമിടുപ്പുകൾ പോലെ സത്യസന്ധമായി അവിടെ വാർന്നു വീഴുന്നു. മറുനാടൻ മലയാളത്തിന്റെ ചെത്തവും ചൂരും. സഞ്ചാരവേളകളുടെ ഇരമ്പുന്ന ശബ്ദസാന്നിദ്ധ്യങ്ങളും നൊമ്പരപ്പകർച്ചകളും സൂക്ഷ്മമായി ആലേഖനം ചെയ്ത കഥകളുടെ സമാഹാരം.