എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകൻ ചരുവിലിന്റെ കഥകൾ. പിന്നിട്ട ഓർമ്മചിത്രങ്ങളുടെ ഹൃദ്യതകൾ സമകാലിക യാഥാർഥ്യങ്ങളുമായി ഇടകലർത്തികൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്ക്കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരൂഹത ഇലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകൾ. ആസ്വാദകന്റെ വൈകാരികതലത്തിലേക്ക് കടന്നു ചെല്ലുന്ന കഥകൾ.