Book by DR C Ravunni രാവുണ്ണിയുടെ 'മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം' എന്ന കവിത അനവധി ദിശകളിലേക്ക് വളരുന്ന, കൊമ്പുകളും ഇലകളുമുള്ള വടവൃക്ഷമാണ്. അതില്‍ പല കാലങ്ങള്‍ കൂടുകൂട്ടുന്നു. പല ദേശങ്ങള്‍ കുടികൊള്ളുന്നു. ഒരുപാട് മനുഷ്യര്‍ കയറിയിറങ്ങുന്നു. രാജകീയമല്ലാതാകുകയും ജനകീയമാവുകയുമാണ് കവിതയുടെ ധര്‍മ്മമെന്ന് ഈ കവിത വിളംബരം ചെയ്യുന്നു. ഈ കാവ്യവൃക്ഷത്തിന്‍റെ വേരിലേക്കും ചില്ലയിലേക്കും ഇലയിലേക്കും പൂവിലേക്കും ഫലത്തിലേക്കും ആഴങ്ങളിലേക്കും ആകാശങ്ങളിലേക്കുമുള്ള സഫലമായ നോട്ടങ്ങളാണ് ഈ പുസ്തകം.