ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍ കെട്ടിഞാത്തിയ രഹസ്യങ്ങളുടെ ഉറവിടങ്ങള്‍. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യാമാഹാരാജ്യത്തിന്റെ ഒരു കാലഘട്ടത്തില്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് എന്ന മാഹമാന്ത്രികന്‍ മെനഞ്ഞെടുത്ത കഥയാണിത്. ലോകത്തെമ്പാടുമുള്ള കുട്ടികളും വലിയവരും സഹര്‍ഷം കൊണ്ടാടിയ രചന.