Dhyan Tarpan രുദ്രാക്ഷമാലയും ബാവുൾ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗർണമിരാത്രിയിൽ നിർവൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായതയിൽനിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങൾ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിരകളിലൂടെ ഒരു പഴുത്ത ഇല പോലെ താഴോട്ടിറങ്ങുന്നത് ആസ്വദിച്ചും, അലഞ്ഞ ഒരു ഹിമാലയൻ യാത്രയുടെ മുഴക്കങ്ങളാണ് ഈ പുസ്തകത്താളുകളിൽ. പ്രകൃതിക്കുമുണ്ട് താളഭേദങ്ങൾ. കല്ലുകൾക്കും ഭാഷയുണ്ടത്രെ! പല നിറത്തിലും പല വലിപ്പത്തിലുമുള്ള മുഴുമുഴുത്ത കല്ലുകൾ നിറഞ്ഞ താഴ്വാരങ്ങളിലൂടെയുള്ള ഒരു യാത്ര. കേദാർനാഥിലെ കാലഭൈരവന്മാരായ കാക്കകൾ കരയുന്നത് ഇപ്പോൾ നിങ്ങളുടെ ഹൃത്തടങ്ങളിൽനിന്നാണ്